ഐൻസ്റ്റീന്‍റെ തട്ടിപ്പിന്‍റെ കണ്ടുപിടുത്തത്തിൽ കുടുങ്ങിയത് ബന്ധുക്കളും കൂട്ടുകാരും; വ്യാജ രേഖയുണ്ടാക്കി ബാങ്കിൽനിന്ന് ഒരുകോടി രൂപ തട്ടിയെടുത്തു ; മുൻ അസിസ്റ്റന്‍റ് മാനേജർ അറസ്റ്റിൽ

ചി​ങ്ങ​വ​നം: ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ച​യ​ക്കാ​രു​ടെ​യും പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ഒ​രു കോ​ടി രൂ​പ​യോ​ളം വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ കോ​ടി​മ​ത​യി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലെ മു​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ലാ മ​ങ്കൊ​ന്പ് സ്വ​ദേ​ശി ഐ​ൻ​സ്റ്റീ​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​രു​വ​ല്ല സ്വ​ദേ​ശി​നി ഗീ​ത ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ച​യ​ക്കാ​രു​ടെ​യും പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് വാ​യ്പ​ക​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സു​ക​ളും മ​റ്റു അ​റി​യി​പ്പു​ക​ളും പ​ല​പ്പോ​ഴാ​യി വാ​യ്പ​ക്കാ​രു​ടെ പേ​രി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. പി​ന്നീ​ട് ഇ​വ​ർ പ​ല​പ്പോ​ഴാ​യി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ൾ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. ബാ​ങ്ക് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ എ​ത്തി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു.

Related posts