ഡോ​ക്ട​റു​ടെ 41.61 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സ്; പ​ണം എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്

കൊ​ച്ചി: കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ ല​ഭി​ച്ച​താ​യി ക​സ്റ്റം​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച് ഡോ​ക്ട​റു​ടെ പ​ക്ക​ല്‍ നി​ന്നും 41.61 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ല്‍​ക്ക​ത്ത​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍.

ഈ ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. മും​ബൈ അ​ന്തേ​രി​യി​ലെ ചി​ല ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ചെ​മ്മ​ല​ശേ​രി​യി​ലെ എ​ന്‍. ​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ (27), കു​ഞ്ഞ​ല​വി (27), കൊ​ള​ത്തൂ​രി​ലെ നി​സാ​മു​ദീ​ന്‍ ഐ​ബ​ക് (20), സി​ദി​ഖ് അ​ഖ്ബ​ര്‍ (23), ബാ​സി​ത്(26), ഹാ​ഷി(29), അ​മീ​ര്‍ അ​ലി ഫൈ​സ​ല്‍(42) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​പി. സ​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ത​ട്ടി​പ്പു സം​ഘ​ത്തി​ലെ ചെ​റി​യ ക​ണ്ണി​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പോ​ലീ​സ് സം​ഘം അ​ന്ധേ​രി​യി​ലേ​ക്ക്
അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള​വ​രാ​ണ് ത​ട്ടി​പ്പു സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലെ ഒ​രു സം​ഘം അ​ന്തേ​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പി​ടി​യി​ലാ​യ​വ​രു​ടെ അ​ക്കൗ​മ്ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഡോ​ക്ട​റു​ടെ കൈ​യി​ല്‍നി​ന്ന് ത​ട്ടി​യെ​ടു​ത്ത തു​ക​യു​ടെ ഒ​രു ഭാ​ഗം കൊ​ല്‍​ക്ക​ത്ത, മും​ബൈ അ​ന്ധേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണ് പോ​ലീ​സ് സം​ഘം അ​ന്ധേ​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കും.

പ്ര​തി​ക​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഡോ​ക്ട​ര്‍​ക്കു വ​ന്ന കൊ​റി​യ​റി​ല്‍ എം​ഡി​എം​എ, പാ​സ്‌​പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​ഞ്ഞ് ക​സ്റ്റം​സെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പ് സം​ഘം വി​ളി​ച്ച​ത്.

പി​ന്നീ​ട് റി​സ​ര്‍​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന പേ​രി​ല്‍ ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ട്ടു. അ​വ​ര്‍ ന​ല്‍​കു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റ​ണ​മെ​ന്നും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം 15 മി​നു​ട്ടി​ന​കം തി​രി​കെ ല​ഭി​ക്കു​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​ര്‍ ന​ല്‍​കി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഡോ​ക്ട​ര്‍ പ​ണം കൈ​മാ​റി. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി ഡോ​ക്ട​ര്‍​ക്ക് മ​ന​സി​ലാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ 41.61 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment