സോഷ്യല്‍മീഡിയയില്‍ ആവശ്യത്തിനും അനാവശ്യത്തിനു ഇടപെടുന്നയാളാണോ നിങ്ങള്‍. എങ്കില്‍ ബാങ്ക് ലോണ്‍ കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സ്വഭാവം പരിശോധിക്കാന്‍ പുതുതലമുറ ബാങ്കുകള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ബാങ്ക് ബസാര്‍.കോം, ക്രെഡിറ്റ് മന്ത്രി തുടങ്ങിയ കമ്പനികളാണ് ഈ രീതി ഉപയോഗിക്കുന്നത്.
വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ബാങ്ക് സ്ലിപ്പുകള്‍, പേയ് സ്ലിപ്പുകളോ മാത്രമല്ല, എസ്എംഎസ് അലര്‍ട്ടുകള്‍, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ ലോഗിനുകള്‍ എന്നിവയും പ്രത്യേകം പരിശോധിക്കും. തുടര്‍ന്നാണ് വായ്പ അനുവദിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഈ സംവിധാനത്തെ ബാക്കിയുള്ള കമ്പനികളും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്.