കാക്കയങ്ങാട്: തില്ലങ്കേരി തെക്കൻപൊയിൽ കാരക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കുളിച്ചിരുന്നള്ളത്ത് ആചാരക്രമങ്ങൾ നടക്കുന്ന ഭാഗത്ത് കൊടികെട്ടിയ അഞ്ചോളം സിപിഎം പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.
രാഷ്്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രകോപനപരമായി ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന രീതിയിൽ തില്ലങ്കേരി പബ്ലിക് റോഡിന് കുറുകെ ബാനർ കെട്ടിയതിനാണ് പാർട്ടി പ്രവർത്തകർക്കെതിരേ കേസെടുത്തത്.
ഉത്സവ സ്ഥലത്ത് കൊടികെട്ടി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞെത്തിയ മുഴക്കുന്ന് പോലീസ് സംഘം കൊടി അഴിച്ചുമാറ്റാനും പിരിഞ്ഞു പോകാനും ആവശ്യപെടുകയായിരുന്നു.
പോലീസ് ആവശ്യപ്പെട്ടിട്ടും കൊടി അഴിച്ചുമാറ്റാൻ തയാറാകാതെ നിന്ന തില്ലങ്കേരി സ്വദേശികളായ പ്രവർത്തകരായ ജിംഷിത്, നിജിൻ, ജിഷ്ണു എന്നിവർക്കെതിരെയും മറ്റ് രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത്.