ചെറുവത്തൂർ: കത്തുന്ന വെയിലിൽ പതിറ്റാണ്ടുകളായി കാലിക്കടവിലെ നാട്ടുകാർക്ക് തണൽ നൽകി വന്ന മരത്തിന് യന്ത്രക്കൈയും കോടാലിയും ചേർന്ന് ചരമക്കുറിപ്പെഴുതി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഓഫീസിന് മുന്നിലാണ് ഈ കണ്ണീർക്കാഴ്ച. ദേശീയ പാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ തണൽ നൽകിവന്ന ആൽമരം ഓവുചാൽ നിർമാണവും വികസന പ്രവർത്തനവും നടത്താനെന്ന പേരിൽ വെട്ടിമുറിച്ചപ്പോൾ മരം സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ആരും രംഗത്ത് വന്നില്ല.
പൊതുമരാമത്ത് വകുപ്പ് അധികൃതർ കാട്ടിയ കോടാലിക്കൈ പ്രയോഗം തടയാനോ പ്രതിഷേധം പ്രകടിപ്പിക്കാനോ പരിസ്ഥിതി സ്നേഹികൾ പോലും എത്തിയില്ല.