കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്രം ആക്രമികൾ അലങ്കോലമാക്കിയതായി പരാതി. കഴിഞ്ഞ 10 ദിവസത്തിനിടെ യുഎസിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഈ മാസമാദ്യം ന്യൂയോർക്കിലെ മെൽവില്ലിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിനുനേരേ ആക്രമണം നടന്നിരുന്നു. “ഹിന്ദുക്കൾ തിരികെ പോകൂ’ എന്ന വിധത്തിലുള്ള വിദ്വേഷ സന്ദേശങ്ങൾ ഇവിടെ പതിക്കുകയും ചെയ്തു.
ക്ഷേത്രങ്ങൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചു. വിഷയം യുഎസ് അധികാരികളെ അറിയിക്കുകയും ചെയ്തു.