വൈക്കം: രാത്രിവൈകിയും ബാറിൽ ഇരിക്കണമെന്ന യുവാക്കളുടെ നിർബന്ധം ബാർ ജീവനക്കാർ അനുവദിക്കാതിരുന്നതിനെത്തുടർന്നു യുവാക്കൾ ബാറിന്റെ ചില്ല് അടിച്ചുടച്ചതായി പരാതി. വൈക്കം വലിയകവലയ്ക്കു കിഴക്കുഭാഗത്തുള്ള ബാറിൽ ഇന്നലെ രാത്രി 11-നാണ് സംഭവം.
രാത്രി 10.30-ന് ബാറിൽ ഇരുന്ന യുവാക്കളെ ബാർ ജീവനക്കാർ പോകാൻ നിർബന്ധിച്ചു. ജീവനക്കാർ കർശനമായി പറഞ്ഞതോടെ പുറത്തുപോയ യുവാക്കൾ പിന്നീട് 11-ഓടെ തിരിച്ചെത്തി സോഡാക്കുപ്പികൊണ്ട് ബാറിന്റെ ചില്ലുകൾ ഉടച്ചെന്നാണു പരാതിയെന്നു പോലീസ് പറഞ്ഞു. കണ്ടാലറിയുന്ന ഏതാനും പേരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.