കുമരകം: യുവാക്കൾ ചേരിതിരിഞ്ഞ് ബാറിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യുവാവിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിയേറ്റു. കുമരകം ഇടശേരി റിസോർട്ടിൽ നടന്ന സംഘർഷത്തിൽ കുമരകം സ്വദേശികളായ സിനോജ്, ബിബിൻ, ഷനിൽ എന്നി യുവാക്കൾക്കാണ് പരിക്കേറ്റത്.
കുമരകം ചന്ത ഭാഗത്തുള്ള യുവാക്കളും നസ്രത്തുപള്ളി പരിസരത്തുള്ള യുവാക്കളും ഇന്നലെ വൈകുന്നേരം 4.30 നാണ് ബാറിൽ ഏറ്റുമുട്ടിയത്. സിനോജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ജ്യോതി, അർജുൻ, ഉണ്ണിക്കുട്ടൻ തുടങ്ങി അഞ്ചു പേർക്കെതിരെ കുമരകം പോലീസ് കേസെടുത്തതായി എസ്ഐ ജി. രജൻകുമാർ അറിയിച്ചു.