കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിബിനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജിബിനെ പോലീസ് പിടികൂടി. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ്. ചടയമംഗലത്ത് സിപിഎം ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.