കളമശേരി: ബാറിലെ മേശകൾ മദ്യലഹരിയിൽ അടുപ്പിച്ചിട്ട് കട്ടിലാക്കി ഏസിയിൽ കിടന്നുറങ്ങാൻ ശ്രമിച്ച സിഐടിയു പ്രവർത്തകരെ പോലീസ് പൊക്കി. ഇന്നലെ വൈകിട്ട് പ്രീമിയർ കവലയിലുള്ള ബാറിലാണ് സംഭവം നടന്നത്.മദ്യം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തിന് കുറച്ച് കഴിഞ്ഞപ്പോഴാണ് ഏസിയുടെ തണുപ്പിൽ ഉറങ്ങാൻ മോഹം ഉദിച്ചത്.
അതിനെ തുടർന്ന് കസേരകൾ എടുത്തു മാറ്റിയ ശേഷം സമീപത്തെ മേശകൾ അടുപ്പിച്ച് ഇട്ടു. മൂവരും മുകളിൽ കയറിക്കിടക്കുകയും ചെയ്തു. പ്രവർത്തകർക്ക് ഗുണ്ടായിസം ഉള്ളതിനാൽ ജീവനക്കാർ കാഴ്ക്കാരായി നിന്നു. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി ബന്ധം കാരണം പോലീസ് കേസെടുത്തിട്ടില്ല.