ന്യൂഡല്‍ഹി: ബാറില്‍നിന്നു മദ്യം വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റുകളില്‍ പോയാല്‍ മതി. മദ്യം പാഴ്‌സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.
ബാറില്‍ മദ്യം പൊതിഞ്ഞുനല്‍കേണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്
![](https://www.rashtradeepika.com/library/uploads/2016/07/knr-madhyam.jpg)