തിരുവനന്തപുരം: എതിര്‍പ്പുകളുയരാത്ത വിധം ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് സിപിഐ. എന്നാൽ പൂട്ടിയ എല്ലാബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ വ്യക്തമാക്കി. നിര്‍വാഹകസമിതി യോഗത്തിലായിരുന്നു പാർട്ടി നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നാലു സ്വപ്നപദ്ധതികൾക്കും നിർവാഹകസമിതി യോഗത്തിൽ വിമർശം ഉണ്ടായി. ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം പദ്ധതികള്‍ ജനകീയമാക്കണമെന്നും നിലവില്‍ സിപിഎമ്മിന്റെ ഇഷ്ടപ്രകാരമാണ് പദ്ധതികൾ മുന്നോട്ടു പോകുന്നതെന്നും നിര്‍വാഹകസമിതിയില്‍ ആക്ഷേപമുണ്ടായി.