കടുത്തുരുത്തി: ബാർ ജീവനക്കാരന് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. സോഡിയാക്ക് ബാറിലെ ജനറല്‍ മാനേജര്‍ ബാബു ജോസഫിന്റെ നേതൃത്വത്തിലാണു ജീവനക്കാരനെ മര്‍ദിച്ചത്.
കായംകുളം സ്വദേശി അനീഷി(40) നാണു മര്‍ദനമേറ്റത്. അനീഷിന്റെ വസ്ത്രം മാറ്റി പരിശോധിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ബാബു ജോസഫ് ജീവനക്കാരനെ ചീത്തവിളിക്കുകയും ഇടക്കിടെ കൈകൊണ്ട് മുഖത്തടിക്കുകയും കാലുകൊണ്ടു മുഖത്തു ചവിട്ടുകയും ചെയ്യുന്നതു ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞ ദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങിയത്. സംഭവം നടന്നതു മൂന്നാഴ്ചകൾക്കു മുമ്പാണ്. നിലവിൽ കേസെടുത്തട്ടില്ല.
അനീഷിനെ ഫോണില്‍ ബന്ധപ്പെട്ടെന്നും മൊഴി നൽകിയാൽ കേസെടുക്കുമെന്നും എസ്എച്ച്ഒ ധനപാലന് പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപെട്ടു മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും ഉള്‍പ്പെടെ സാമൂഹ്യപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.