കോട്ടയം: നഗരമധ്യത്തിലെ ബാർ ഹോട്ടലിൽ ഭക്ഷണം വിതരണത്തിന് ഇതരസംസ്ഥാനക്കാരികളായ യുവതികളും. കഴിഞ്ഞ ആഴ്ച കോട്ടയത്തു പ്രവർത്തനം ആരംഭിച്ച ഹോട്ടലിലാണു യുവതികൾ ഭക്ഷണം വിതരണം ചെയ്യുന്നതും മദ്യം നൽകുന്നതും. ബാർ ഹോട്ടലുകൾ പൂട്ടുന്നതിനു മുന്പും ഇവിടെ മദ്യം വിതരണം ചെയ്യുവാൻ യുവതികൾ എത്തിയിരുന്നു.
ഇതരസംസ്ഥാനങ്ങളിൽ ബാർ ഹോട്ടലുകളിൽ യുവതികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ ചെറുകിട ബാർ ഹോട്ടലുകളിൽ യുവതികൾ എത്തുന്നത് അപൂർവമാണ്. കേരളത്തിലെ ഫൈവ് സ്റ്റാർ മുതൽ മുകളിലോട്ടുള്ള ഹോട്ടലുകളിൽ നേരത്തെ മുതൽ യുവതികൾ സർവീസിനുണ്ട്.