തിരുവനന്തപുരം: ബാർ ഹോട്ടലുകൾ തുറക്കുന്നതിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കേന്ദ്ര നിർദേശ പ്രകാരമാണ് ബാറുകൾ അടച്ചത്. തുറക്കുന്നത് സംബന്ധിച്ചും കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നു മന്ത്രി വ്യക്തമാക്കി.
ബെവ്കോയുടെ വെർച്വൽ ക്യൂ ആപ്പ് എല്ലാക്കാലത്തേക്കും ഉള്ളതാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണിതെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.