കോട്ടയം: ആദ്യം ബാർ നഷ്ടപ്പെട്ടു. ഇപ്പോൾ ബിയർ, വൈൻ പാർലറും. ബാർ ഹോട്ടലുകളിലെ ബിയർ,വൈൻ പാർലറുകൾ പൂട്ടിയതോടെ പലരും സാധാരണ ഹോട്ടൽ സംവിധാനത്തിലേക്ക് മാറി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ശക്തി ഹോട്ടലിൽ മിതമായ നിരക്കിലുള്ള ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന ന്ധകേരളാ കോഫി ഹൗസ്ന്ധ ആരംഭിച്ചു.
ഇന്നലെ തുടക്കം കുറിച്ച കേരളാ കോഫി ഹൗസിൽ അടുത്ത ദിവസം തട്ടുദോശ ആരംഭിക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 വരെ ദോശ ഐറ്റംസ് ലഭിക്കും. നഗരത്തിലെ രാജധാനി ഹോട്ടലിൽ നേരത്തേ തന്നെ തട്ടുദോശ ആരംഭിച്ചിരുന്നു. നാഗന്പടത്തെ സീസർ പാലസ് അടക്കം നഗരത്തിലെ മിക്ക ബിയർ വൈൻ പാർലറുകളും ഹോട്ടലും റസ്റ്റോറന്റുമായി പ്രവർത്തിക്കുകയാണ്.