എല്ലാം ശരിയാക്കി; ഇനി എവിടെയും ബാര്‍! പട്ടണങ്ങള്‍ എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ബാര്‍ തുറക്കാം; മദ്യത്തിന്റെ കുത്തക സര്‍ക്കാരിന് നല്‍കി സുപ്രീം കോടതി

ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനുവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്.

പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. നേരത്തേ, മുനിസിപ്പൽ പരിധിയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നു.

Related posts