ബാ​റു​ട​മ​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ അ​ർ​ജു​ൻ രാധാകൃഷ്ണൻ; ബാ​ർ കോ​ഴ വി​വാ​ദ​ത്തി​ൽ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. വെ​ള്ളി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ജ​വ​ഹ​ര്‍ ന​ഗ​ര്‍ ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

വി​വാ​ദ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന ബാ​റു​ട​മ​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. പി​ന്നീ​ട് അ​ഡ്മി​ന്‍ സ്ഥാ​ന​ത്തു നി​ന്നും അ​ര്‍​ജു​ന്‍ മാ​റി​യെ​ങ്കി​ലും ഗ്രൂ​പ്പ് അം​ഗ​മാ​യി തു​ട​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​നാ​ണ് അ​ര്‍​ജു​നെ വി​ളി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന് നേ​രി​ട്ട് നോ​ട്ടീ​സ് ന​ല്‍​കാ​നാ​ണ് ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ത​നി​ക്ക് ബാ​ര്‍ ബി​സി​ന​സ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ര്‍​ജു​ന്‍ നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ന്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​-മെ​യി​ലാ​യി​ട്ടാ​ണ് അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വു​ക​ൾ​ക്ക് പ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ ഇ​ടു​ക്കി ജി​ല്ലാ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.​ഡ്രൈ​ഡേ ഒ​ഴി​വാ​ക്കാ​നും പ്ര​വ​ര്‍​ത്ത​ന സ​മ​യം കൂ​ട്ടാ​നു​മാ​യി പ​ണം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഓ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts

Leave a Comment