തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഐടി പാർക്കുകളിലെ മദ്യശാലകളുടെ കാര്യത്തിൽ പ്രതിപക്ഷം വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് സർക്കാർ മറച്ചുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുടമകൾ മദ്യനയത്തിൽ ഇളവ് നൽകുന്നതിന് സർക്കാരിന് നൽകാനായി പണപ്പിരിവ് നടത്തുന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം പ്രതിപക്ഷ നേതാവ് ഇന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.