ഇരുന്ന് കുടിക്കാം, പക്ഷേ, പഴയ പടിപോലെ പറ്റില്ല; ബാറുകളിൽ വരുന്ന പുതിയ സംവിധാനങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: ബാ​റു​ക​ൾ തു​റ​ക്കാ​ൻ എ​ക്സൈ​സ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ കോ​വി​ഡ് മാ​ന​ദ​ന്ധ​ങ്ങ​ളോ​ടെ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബാ​ർ ഉ​ട​മ​ക​ൾ.

നി​ല​വി​ൽ ബാ​റു​ക​ളെ​ല്ലാം ബി​വ​റേ​ജ​സ് ഒൗ​ട്ട്‌‌ലെറ്റു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​റു​ക​ൾ തു​റ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പൊ​തു വി​ല എ​ന്ന സം​വി​ധാ​നം മാ​റും.

ഇ​പ്പോ​ൾ പാ​ഴ്സ​ൽ സം​വി​ധാ​നം മാ​ത്ര​മാ​ണ് ബാ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ ഒ​രു മേ​ശ​യി​ൽ ര​ണ്ടു​പേ​രെ​ന്ന നി​ല​യി​ലാ​കും ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

അ​നു​മ​തി ല​ഭി​ച്ചാ​ൽ ജി​ല്ല​യി​ൽ 49 ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​മാ​ണ് പ​ഴ​യ​പ​ടി പ്ര​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പു​തി​യ​താ​യി പ​ണി ക​ഴി​പ്പി​ച്ച നാ​ലു ബാ​റു​ക​ളാ​ണ് ലൈ​സ​ൻ​സ് അ​പേ​ക്ഷിച്ച് കാ​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ബാ​റു​ക​ളി​ൽ ചി​ല്ല​റ വ്യാ​പാ​രം കൂ​ടി​യെ​ങ്കി​ലും നി​കു​തി​യും മ​റ്റു ചെ​ല​വു​ക​ളും പ​ഴ​യ പ​ടി നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ പ​രാ​തി. പാ​ഴ്സ​ൽ സം​വി​ധാ​നം ലാ​ഭ​ക​ര​മ​ല്ലെ​ന്നും ബാ​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ബാ​ർ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ല​ർ​ത്തി ഏ​തൊ​ക്കെ സം​വി​ധാ​ന​ത്തോ​ടും നി​യ​ന്ത്ര​ണ​ത്തോ​ടു​മാ​ണ് ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് എ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment