തിരുവനന്തപുരം: കേരളത്തിൽ മദ്യമൊഴുക്കാനുള്ള സർക്കാരിന്റെ മദ്യനയത്തിനെതിരെ ഇന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധ ധർണകൾ. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലുമാണ് ധർണ.
സെക്രട്ടറിയേറ്റിന് മുന്നിലെ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മദ്യനയത്തിലും പനിമരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്ത സർക്കാരിന്റെ അനാസ്ഥക്കെതിരെയും സ്വാശ്രയ ഫീസ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെയാണ് ഇന്നത്തെ പ്രതിഷേധ ധർണകൾ എന്ന് കോണ്ഗ്രസ് നേതാക്കൾ വ്യക്തമാക്കി.