കൊടുവായൂർ: കരുവന്നൂർതറ ജനവാസ കേന്ദ്രത്തിൽ ഹെറിറ്റേജ് ബാർ സ്ഥാപിച്ചത് ഉടൻ സ്ഥലമാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കൊടുവായൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ബാറിനു സമീപത്തായി ആരാധനാലയവുമുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ഇതുവഴി സഞ്ചാരം സുരക്ഷിതമല്ലാതായിരിക്കുകയാണ്.
ബാറിനു സമീപത്തായി നിരവധി വിടുകളുമുണ്ട്്. പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം മറികടന്നാണ് ബാറിനു അനുമതി നൽകിയതെന്നും ഇതിനെതിരെ ശക്തമായ സമരങ്ങളുമായി രംഗത്ത് വരുമെന്നും മുസ്ലിം ലീഗ് നേതാക്കൾ മുന്നറിയിപ്പു നൽകി. പാർട്ടി ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. അബ്ബാസ് സ്വാഗതം പറഞ്ഞു.
മൂസ്സാ സാഹിബ് അധ്യക്ഷത വഹിച്ചു. മദ്യനിരോധസമിതി സംസ്ഥാനക്കമ്മിറ്റി അംഗം കാദർ മൊയ്തീൻ, എ.കെ.ഹുസൈൻ, എ മുഹമ്മദലി, ഹസൻ അഹമദ്, പഞ്ചായത്തംഗം നിലാവർണ്ണീസാ എന്നിവർ പ്രസംഗിച്ചു.