പാലക്കാട് : ആലത്തൂർ കാവശേരിയിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് പരിക്കേറ്റു. ആറ് മാസം മുന്പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും മാനേജരുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് വെടിവയ്പ്പ നടന്നത്.
ബാറിലെ സർവീസ് മോശമാണമെന്ന് പറഞ്ഞാണ് മദ്യപിക്കാനെത്തിയ സംഘം മാനേജർക്കെതിരെ തിരിഞ്ഞത്. മറ്റു പ്രകോപനങ്ങളോന്നും ഇല്ലാതെ അഞ്ചംഗ മദ്യപസംഘം മാനേജരായ രഘുനന്ദനു നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരും മറ്റു ദൃക്സാക്ഷികളും പറഞ്ഞു.
സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അഞ്ചുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ നാലുപേർ പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വെടിയേറ്റ ബാർ മാനേജർ രഘുന്ദന്റെ പരിക്ക് ഗുരുതരമല്ല.