തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ കർശനമായി പാലിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശത്തിനു പിന്നാലെ ഇളവുകളിൽ തിരുത്തൽ വരുത്തി സംസ്ഥാന സർക്കാർ.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചു. മുഖ്യ മന്ത്രി യുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് വരെയായി പുനഃക്രമീരിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു.
സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളം ഇളവുകളിൽ തിരുത്തൽ വരുത്തിയത്.
വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.