ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ബാര്‍ബിയുടെ ആഗോള റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ബാർബി തരംഗമായി മാറിയിരിക്കുകയാണ്. പിന്നാലെ ബാര്‍ബി സോഷ്യല്‍ മീഡിയയില്‍ പിങ്ക് തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇതിനിടെ ജനപ്രീയ ഗാനമായ ബാര്‍ബി ഗേള്‍ ഗാനത്തിന്‍റെ കര്‍ണാടിക് പതിപ്പ് ചിത്രീകരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്.
പ്രഗത്ഭനായ സംഗീത നിര്‍മ്മാതാവ് മഹേഷ് രാഘവനാണ് ബാര്‍ബി ഗാനത്തെ വ്യത്യസ്തമായ പുതിയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
‘ഹിയര്‍ ഈസ് എ കര്‍ണാടിക് മിക്‌സ് ഓഫ് ബാര്‍ബി ഗേള്‍ ബൈ അക്വാ’ എന്ന അടിക്കുറിപ്പും നല്‍കി കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് മഹേഷ് രാഘവന്‍ ഈ ഗാനം പങ്ക്‌വെച്ചത്.
പിന്നാലെ വീഡിയോയ്ക്ക് മൂന്ന് ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ഗാനത്തെ പ്രശംസിച്ചുള്ള ധാരാളം കമന്‍റുകൾ ലഭിക്കുകയും ചെയ്തു.