ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ സ്വന്തമാക്കാൻ വേണ്ടി 17 തവണ ആസിഡ് ഇൻജക്ഷനുകൾ എടുത്തിരിക്കുകയാണ് ബൾഗേറിയൻ യുവതിയായ ആൻഡ്രിയ ഇനോവ.തന്റെ ഇഷ്ട കഥാപാത്രമായ ബാർബി ഡോളിനെ പോലെ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഈ 22 വയസുകാരി ചുണ്ടുകളുടെ വലുപ്പം കൂട്ടുന്നത്.
അതിനുവേണ്ടി എത്ര വേദന സഹിക്കാനും ഇവൾ തയാറാണ്.ചുണ്ടുകളുടെ വലുപ്പം കൂടുതോറും തന്റെ സന്തോഷവും കൂടുന്നു എന്നാണ് യുവതിയെുട അഭിപ്രായം. ഹൈലുറോണിക് ആസിഡാണ് ആൻഡ്രിയ ചുണ്ടുകളിൽ കുത്തിവയ്ക്കുന്നത്.
17 കുത്തിവയ്പ്പുകൾക്കു ശേഷവും ഇനിയും കൂടുതൽ ഇൻജക്ഷനുകളെടുക്കാൻ തന്നെയാണ് യുവതിയുടെ തീരുമാനം.ഓരോ തവണയും ഇതിനായി 250 ഡോളറാണ് യുവതി ചെലവാക്കിയത്.
2018ൽ ആയിരുന്നു ആൻഡ്രിയ ആദ്യമായി കുത്തി വയ്പ് നടത്തിയത്. ഇപ്പോൾ തനിക്ക് തന്റെ ചുണ്ടുകൾ മുൻപത്തേക്കാൾ ഏറെ ഇഷ്ടമാണ് എന്നാണ് ആൻഡ്രിയ പറയുന്നത്. വലിയ ചുണ്ടുകളിൽ താൻ കൂടുതൽ സുന്ദരിയായി തോന്നുന്നുവെന്നും യുവതി പറയുന്നു.
ഇതുവരെ എത്ര പണം ചെലവായി എന്ന് അറിയില്ല എന്നും ചെലവാകുന്ന പണത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും യുവതി പറയുന്നു.