തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ മലയാളികൾ മദ്യം വാങ്ങാനെത്തിയപ്പോൾ ബിവറേജസ് കോർപറേഷന് ലഭിച്ചത് റെക്കോർഡ് വരുമാനം.
ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിൽ നിന്ന്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്.
260 ഔട്ട് ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.
സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
ഇതിൽ 75 ശതമാനവും വിൽപ്പനയും ബെവ്ക്കോ വഴിയായിരുന്നു. ഏറ്റവും കൂടുതൽ വിറ്റത് ബ്രാണ്ടിയാണ്.
ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ട് ലെറ്റുകളിൽ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു.
10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈൻ വഴി വിറ്റത്. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.