കോതമംഗലം: തിരുവോണദിനത്തിൽ കോതമംഗലം ടൗണിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. മൂന്നു പേരും പത്തുപേരുമുൾപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരുവിഭാഗവും മുങ്ങി. ബിവറേജ് ഔട്ട് ലെറ്റുകൾ ഇന്നലെ അവധിയായിരുന്നതിനാൽ ബാറുകളിൽ സാമാന്യം തിരക്കുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം ഏഴോടെ ബാറിൽനിന്നും മദ്യപിച്ചിറങ്ങിയവർ തമ്മിലാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണ്ടുനിന്നവർ പറയുന്നത്.
സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. പരാതി ഇല്ലാത്തതിനാൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.