കൊച്ചി: പ്രവര്‍ത്തനസമയം കഴിഞ്ഞും മദ്യം വിളമ്പിയ ബാറിന്റെ ലൈസന്‍സ് എക്സൈസ് സസ്പെന്‍ഡ് ചെയ്തു.
വനിതകളെ ഉപയോഗിച്ച് മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നഗരത്തിലെ പ്രമുഖ ബാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്.
കൊച്ചി ഷിപ്പ്യാര്ഡിന്റെ സമീപത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും അധികം ദൂരെയല്ലാത്ത ഇവിടെ കഴിഞ്ഞദിവസം രാത്രി 11.30 ശേഷവും മദ്യം നല്‍കിയെന്നതിന്റെ ബില്ല് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
ഏതാനും ആഴ്ചകളായി നിരീക്ഷണത്തിലുമായിരുന്നു ഇവിടം. ലൈസന്‍സ് ഉപാധികള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാമെന്നാണ് ചട്ടം. .
നോട്ടീസിനു ഹോട്ടല്‍ ഉടമ നല്കുന്ന വിശദീകരണം പരിശോധിച്ചായിരിക്കും തുടര്‍നടപടികള്‍.
വിശദീകരണം തൃപ്തികരമെന്നു തോന്നിയാല്‍ നിശ്ചിത തുക പിഴ ഈടാക്കി തുറക്കാന്‍ അനുവദിക്കും.