കോട്ടയം: കെ.എം. മാണിക്കെതിരേ ബാര്‍കോഴ ആരോപണമുണ്ടായപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം നടത്തി പൊതുമുതല്‍ തകര്‍ത്ത സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോള്‍ ബാര്‍ കോഴ ആരോപണം കണ്ടില്ലെന്ന തരത്തില്‍ ഉറക്കം നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍.
വെറും ആരോപണത്തിന്റെ പേരില്‍ നിയമസഭ തല്ലി ത്തകര്‍ക്കുകയും, കെ.എം. മാണിയെ വഴി തടയുകയും പിച്ചതെണ്ടുകയും ചെയ്ത ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയെന്നും സജി ചോദിച്ചു.