കൊച്ചി: ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ ഹോട്ടലിലെ ബാര്‍ മാനേജര്‍ അറസ്റ്റില്‍. വൈറ്റിലയിലെ ഹോട്ടല്‍ ജീവനക്കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ടിറ്റി ജോണി(40)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് തെറ്റിപിരിഞ്ഞത്. ഇതോടെ വാക്കു തര്‍ക്കം ഉണ്ടാവുകയും യുവതിയെ ടിറ്റി മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിയുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണി ഉണ്ടായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതി തന്നെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.