കൊച്ചി: ബാര്‍ ഉടമകളില്‍നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
പെരുമ്പാവൂര്‍ എക്സൈസ് സിഐ സജികുമാര്‍, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു.ആര്. ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മൂന്ന് പേര്‍ക്കും സസ്പെന്ഷന് ഓഡര്‍ കൈമാറിയതായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
കുന്നത്തുനാട് സര്‍ക്കിളിലെ വിദേശമദ്യശാലകളില്നിന്ന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ മാസപ്പടി ആവശ്യപ്പെട്ട കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
തുക കുറയ്ക്കാന്‍ അസോസിയേഷന് ഇടപെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഉടമകള്‍ വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ തുക തിരിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആരോപണം നേരിട്ട പെരുമ്പാവൂര്‍ എക്സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.