പാലക്കാട്: സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ വേണ്ടി കുടുംബങ്ങളെ തകർക്കരുതെന്ന് മദ്യ വിരുദ്ധ സമിതി പാലക്കാട് രൂപതാ കണ്വൻഷൻ ആവശ്യപ്പെട്ടു.
കോടതികളെ തെറ്റി ധരിപ്പിച്ച് പൂട്ടിയ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്താൻ സർക്കാർ മദ്യ നയം ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മദ്യവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി കെ. ജോണ്, ട്രഷറർ രാജു നെടുമറ്റം, ജോർജ് പൊന്പ്ര, ബാബു പീറ്റർ, ജെയിംസ് കുര്യൻ, ജോണി, സെസിൽ അബ്രഹാം, റാഫേൽ തത്തമംഗലം ,ജോണ് കാരാകുർശ്ശി,ആനിമേറ്റർ സിസ്റ്റർ ശുഭ എന്നിവർ പ്രസംഗിച്ചു.