താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ റിലീസ് മാറ്റുന്നു. മാർച്ച് 28 നായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിരുന്നത്. എന്നാൽ മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനം.
മോഹൻലാലിന്റെ ജന്മദിന സമ്മാനമായി ആരാധകർക്ക് സിനിമ നൽകാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മെയ് 21 നാണ് താരത്തിന്റെ ജന്മദിനം.
ഏപ്രിൽ 10 ന് നിരവധി ചിത്രങ്ങൾ റിലീസിനുള്ളതുകൊണ്ട് പ്രിത്വിരാജ് നായകനായി എത്തുന്ന ആടുജീവിതത്തിന്റെ റിലീസ് ഏപ്രിൽ പത്തിൽ നിന്ന് മാർച്ച് 28 ലേക്ക് മാറ്റിയിരുന്നു. ആടുജീവിതത്തിന് പരമാവധി സ്ക്രീൻ ലഭിക്കുന്നതിനായിട്ടാണ് ബറോസിന്റെ റിലീസ് മെയ് 16 ലേക്ക് മാറ്റിയത്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ബറോസ്’ ഒരുക്കിയത്. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.