പാലക്കാട്: എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി തികച്ചും മാതൃകാപരമാണെന്ന് എം.ബി രാജേഷ് എംപി പറഞ്ഞു. സമൂഹത്തിനും സർക്കാരിനുമുണ്ടായ മനോഭാവത്തിലെ മാറ്റമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിതയും മെച്ചപ്പെട്ട സൗകര്യങ്ങളും അംഗപരിമിതർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസംപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് കോട്ടയ്ക്ക് സമീപമുള്ള വാടിക ശിലാവാടിക ഉദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു എംപി.
ഇത്തരത്തിൽ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദ്ദമാകേണ്ടതുണ്ട്. മറ്റ് വകുപ്പുകളും ഈ മാതൃകാപരമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപി കൂട്ടിചേർത്തു. നഗരസഭാ ചെയർപേഴ്സൻ പ്രമീളാ ശശിധരൻ അധ്യക്ഷത പരിപാടിയിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ്, ഡിടിപിസി നിർഹാകസമിതി അംഗം ടി.ആർ.അജയൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.സന്തോഷ്, ഡിടിപിസി. സെക്രട്ടറി കെ.ജി അജേഷ് എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിദിനത്തിൽ ഡിടിപിസിക്ക് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ വിഭാഗക്കാർക്ക്് സൗജന്യപ്രവേശനമായിരുന്നു.വാക്കിംഗ്് സ്റ്റിക്കും വീൽചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ബ്രെയ്ലി ലിപി സൈൻ ബോർഡും ഓഡിയോ സിസ്റ്റവും ഉടൻ എത്തുംടൂറിസം വകുപ്പ് അനുവദിച്ച 74 ലക്ഷം ചിലവിട്ട് ജില്ലയിലെ പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിപ്രകാരം ഭിന്നശേഷി വിഭാഗത്തിന് ആവശ്യമുളള വീൽചെയറുകൾ, വാക്കിംഗ് സ്റ്റിക്കുകളും ഉൾപ്പെട്ട സാമഗ്രികൾ ഡിടിപിസി സജ്ജമാക്കിയിട്ടുണ്ട്.
മലന്പുഴഡാം, റോക്ക് ഗാർഡൻ, വാടികശിലാവാടിക ഉദ്യാനം, കാഞ്ഞിരപുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, അനങ്ങൻമല, വെള്ളിയാംങ്കല്ല് പൈതൃക പാർക്ക്, മംഗലംഡാം ഉദ്യാനം, പോത്തുണ്ടി ഡാം, തസ്രാക്ക് ഒ.വി.വിജയൻ സ്മാരകം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷി സൗഹൃദറാന്പുകളും പുരുഷ, സ്ത്രീ ശുചിമുറികളും ഹാൻഡ് റെയിലുകളും പദ്ധതിയുടെ ഭാഗമായി ഈ പത്ത് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അന്ധരായ വിനോദസഞ്ചാരികൾക്കായി ഓഡിയോ സിസ്റ്റവും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ഡിടിപിസി ഉദ്ദേശിക്കുന്നുണ്ട്.
ബട്ടണ്‍ അമർത്തിയാൽ പോകേണ്ടവഴി ഉൾപ്പെടെയുളള വിവരങ്ങൾ ഹെഡ്സെറ്റ് വഴി ഇവർക്ക് കേൾക്കാൻ കഴിയും. ഇവർക്കായി ബ്രെയ്ലി ലിപിയുളള സൈൻ ബോർഡുകളും ഈ പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉടൻ നിലവിൽ വരും. നിർമിതികേന്ദ്രമാണ്. ബാരിയർ ഫ്രീ കേരള ടൂറിസംപദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.