മദ്യപിക്കാനായ് ഈ ബാറിലേക്ക് പോകുന്നവർ ശ്രദ്ധിച്ചില്ലേൽ പണിയാകും. കൈയിലെ കാശ് കൊടുത്താണ് മദ്യപിക്കുന്നത് എന്നതൊക്കെ കൊള്ളം. എന്ന് വച്ച് മദ്യപിച്ച് ലക്ക് കെട്ട് ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയോ വാളുവച്ച് വൃത്തികേടാക്കുകയോ ചെയ്താൽ കാശ് പിന്നേയും പോകും.
കാലിഫോർണിയയിലെ ഓക്ക് ലാൻഡിലെ ബാർ റെസ്റ്റോറന്റ് ആയ മിമോസ ആണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ബാർ വൃത്തികേടാക്കുന്ന വ്യക്തതിയിൽ നിന്ന് 50 ഡോളറാണ് വാങ്ങിക്കുന്നത്. ഇവിടേക്ക് മദ്യപിക്കാനായെത്തുന്നവർ ആദ്യം കാണുന്നതും ഈ നിർദേശമാണ്.
രണ്ട് വർഷമായി ഈ നിയമം ബാറിലുണ്ട്. മദ്യപിക്കാനായെത്തുന്നവർ ബാർ വൃത്തികേടാക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന് ബാർ ഉടമ വ്യക്തമാക്കി.
എന്നാൽ ഈ തുക ആരുടെയും കൈയിൽ നിന്നും ഇത് വരെ വാങ്ങേണ്ടി വന്നിട്ടില്ല. നിയമം ഫലപ്രദമായെന്നാണ് ഇതിനർത്ഥമെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു. ഇത്തരത്തിലൊരു നിയമം ഉള്ളതിനാൽ കൈയിലെ കാശ് കൊടുത്ത് കുടിക്കാനെത്തുന്നവർ സ്വയം ഒന്ന് നിയന്ത്രിച്ചേ കുടിക്കൂ.