ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി.
എവേ പോരാട്ടത്തിൽ ബാഴ്സലോണ 5-1നു മയ്യോർക്കയെ കീഴടക്കി. നവംബർ മൂന്നിന് എസ്പാന്യോളിനെതിരേ ജയം നേടിയശേഷം ലാ ലിഗയിൽ ബാഴ്സ മൂന്നു പോയിന്റ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്. മയ്യോർക്കയ്ക്കെതിരേ റാഫീഞ്ഞ ഇരട്ട ഗോൾ സ്വന്തമാക്കി.
16 മത്സരങ്ങളിൽ 37 പോയിന്റുമായി ബാഴ്സ ലീഗിന്റെ തലപ്പത്തു തുടരുന്നു. രണ്ടു മത്സരം കുറവു കളിച്ച റയൽ മാഡ്രിഡാണ് (33) രണ്ടാമത്.