ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി.
രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീര്‍ ബഷി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്.
മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്.
സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല.
മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു.
ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്ലി വ്ളോഗ് ചെയ്യും.
ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നു പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു.
ഗര്‍ഭിണിയായാല്‍ അധികം മിണ്ടാറ് എന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്നൊക്കെ ആയിരുന്നു ബേബി ചോദിച്ചത്.
അതേ സമയം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയച്ചത് ഇ ങ്ങനെയായിരുന്നു…മഷൂറ ഗര്‍ഭിണിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തുകയെന്നാണ് ബഷീര്‍ പറഞ്ഞത്.
ഷിയാസ് കരീമായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കണ്‍ഗ്രാറ്റ്സ് അറിയിച്ചത്. പീരീഡ്സ് മിസായിട്ട് കുറച്ച് ദിവസമായി. ഇത് പറയുമ്പോള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുമെന്ന് എനിക്കറിയാം.
ഞാന്‍ പ്രഗ്നന്റാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. കസിന്‍സൊക്കെ ഞാന്‍ ഗര്‍ഭിണിയാണോ എന്നൊക്കെ ചോദിച്ചിരുന്നു.
പ്രഗ്നന്റായാല്‍ ഞങ്ങള്‍ തന്നെ ആ സന്തോഷം പങ്കിടുമെന്ന് നേരത്തെ ഞങ്ങള്‍ നിങ്ങളോട് പറഞ്ഞതാണ്. ഞാനൊരു അമ്മയാവാന്‍ പോവുന്ന ഫീലാണ്.
സൈഗു വലുതായല്ലോ, ഇനി കളിപ്പിക്കാനൊരു കൊച്ചൊക്കെയാവാമെന്നും സോനു പറയുന്നുണ്ടായിരുന്നു.
നേരത്തെ ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവായപ്പോള്‍ മഷൂറ നല്ല വിഷമത്തിലായിരുന്നു. അന്ന് മഷൂറ കരഞ്ഞിരുന്നു. അതുപോലെയാവുമോ ഇന്ന് എന്ന പേടിയുണ്ടായിരുന്നു.
മക്കളായ സുനുവിന്റെയും സൈഗുവിന്റെയും റിയാക്ഷനും വീഡിയോയില്‍ കാണിച്ചിരുന്നു.
മഷൂമ്മിക്ക് ബേബിയുണ്ടാവാന് പോവുകയാണെന്നറിഞ്ഞപ്പോള്‍ സുനുവിന് കരച്ചിലായിരുന്നു. എനിക്ക് ഒരനിയനും അനിയത്തിയും വേണമെന്നായിരുന്നു സൈഗുവിന്റെ കമന്റ്.