മലയാളികള്ക്ക് സുപരിചിതനായ താരമാണ് മോഡലും ബിഗ്ബോസ് മുന് മല്സരാര്ത്ഥിയുമായ ബഷീര് ബഷി.
മലയാളികള്ക്ക് ബഷീര് സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ് ഒന്നില് മത്സരാര്ഥിയായി എത്തിയ ശേഷമാണ്. എന്നാല് മോഡലിംഗിലൂടെയായിരുന്നു താരത്തിന്റെ തുടക്കം.
സോഷ്യല് മീഡിയയിലെ വൈറല് താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. എല്ലാവര്ക്കും യൂട്യൂബ് ചാനലുകളുമുണ്ട്.
തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്നങ്ങളുമെല്ലാം ഇവര് സോഷ്യല് മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
സുഹാനയുടെ ജന്മദിനത്തില് സുഹാനയ്ക്ക് ആശംസകളുമായി ബഷീര് ബഷി എത്തിയിരുന്നു. സുഹാനയെ ചേര്ത്തു പിടിച്ചു നില്ക്കുന്ന ചിത്രമാണ് ബഷീര് പങ്കുവച്ചത്.
എന്റെ റാണിയ്ക്ക് ജന്മദിനാശംസകള് എന്നാണ് ബഷീര് കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാന് പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീര് കുറിക്കുന്നുണ്ട്.
പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്. ചില ബന്ധങ്ങള് വളരെ സ്പെഷ്യല് ആയിരിക്കും.
ചില ബന്ധങ്ങള് ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങള് എന്നെന്നും ജീവിതത്തോട് ചേര്ത്തു നിര്ത്താനുള്ളതാകും.
നമ്മള് രണ്ടു പേരും പരസ്പരം ചേര്ത്തു നിര്ത്തുന്നവരാണ്. എന്റെ പ്രിയപ്പെട്ട സോനു, ഞാന് നിന്നെ ഒരുപാട് സ്നേഹിക്കുന്നു.
നിനക്ക് വളരെയധികം സന്തോഷം നിറഞ്ഞൊരു ജന്മദിനം നേരുന്ന ഞങ്ങളുടെ മാലാഖേ എന്നുമാണ് മഷൂറ കുറിക്കുന്നത്.
പിന്നാലെ മഷൂറയ്ക്ക് നന്ദി പറഞ്ഞ് സുഹാനയുമെത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ.
രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പര് ജോഡി നമ്പര് വണ്ണിലെ മത്സരാര്ഥികളായും മഷൂറയും ബഷീര് ബഷിയും എത്തിയിരുന്നു.
ഷോയില് സുഹാനയും ഇടക്ക് ഭാഗമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തന്റെ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങള് പങ്കുവെച്ച് ബഷീര് ബഷി പങ്കുവെച്ച വീഡിയോ ചര്ച്ചയാി മാറിയിരുന്നു.
ഇളയ മകന് മുഹമ്മദ് സൈഗം ബഷീറിനെ വരും ദിവസങ്ങളില് തന്നെ ഒരു സര്ജറിക്ക് വിധേയനാക്കാന് പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലില് പങ്കുവെച്ച വീഡിയോയില് ബഷീര് ബഷി പറഞ്ഞത്.
വീഡിയോ സോഷ്യല് മീഡിയയില് വൈറലായി മാറുകയായിരുന്നു. മകന് ഉറങ്ങുമ്പോള് ശ്വാസ തടസം നേരിടുന്നുണ്ടെന്നാണ് ബഷീര് പറയുന്നത്.
താരത്തിന്റെ വാക്കുകളിലേക്ക്. ‘സൈഗുവിന് ഉറങ്ങുമ്പോള് ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസില് ആണ് അവന്റെ മൂക്കില് ദശ വളരുന്നതായി പരിശോധനയില് കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള് മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള് അവന് അഞ്ച് വയസുണ്ട്.
അന്ന് ഡോക്ടര് പറഞ്ഞത് സാധാരണ കുട്ടികളില് മരുന്നൊഴിച്ച് കഴിയുമ്പോള് തനിയെ മാറും എന്നാണ്. സൈഗുവിന്റെ കാര്യത്തില് നേരെ തിരിച്ചാണ് സംഭവിച്ചത് എന്നാണ് ബഷീര് പറയുന്നത്.
ദശ വളര്ന്ന് രാത്രികളില് ശ്വാസം കിട്ടാന് അവന് വിഷമിക്കുന്ന അവസ്ഥയാണെന്നു വായില് കൂടെയാണ് അവന് പലപ്പോഴും ശ്വാസം എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അത് കാണുമ്പോള് ഭയമാകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല് പറയാന് പറ്റില്ലല്ലോ എന്നാണ് ഭയമെന്നും ബഷീര് പറയുന്നു. അതുകൊണ്ടാണ് സര്ജറി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കുന്നു.