ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡലും വ്‌ളോഗറുമൊക്കെയാണെങ്കിലും രണ്ടു ഭാര്യമാരുണ്ടെന്നതാണ് ബഷീര്‍ ബഷിയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം.
കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട്. ഭാര്യമാരായ മഷൂറ ബഷീറും സുഹാന ബഷീറും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഭാര്യമാര്‍ക്കൊപ്പമായി ലൈവ് വീഡിയോയുമായും ബഷീര്‍ ബഷി എത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എല്ലാവരും.
ഡെയ്‌ലി വ്‌ളോഗ് ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാദിവസവും വ്‌ളോഗ് ചെയ്തില്ലെങ്കില്‍ സമാധാനമില്ലെന്ന അവസ്ഥയാണ്. യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ലെന്ന അവസ്ഥയാണ്.
അടുത്തിടെയാണ് ബിബി ഗാര്‍ഡന്റെ വെബ്‌സൈറ്റ് ലോഞ്ച് നടത്തിയത്. നല്ല റീച്ചുണ്ട്. ആളുകളുടെ ഓര്‍ഡര്‍ അനുസരിച്ച് പെട്ടെന്ന് തന്നെ ചെടികള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്.
ഡെയ്‌ലി വ്‌ളോഗ് ചെയ്യാത്തത് കൊണ്ടാണ് ലൈവ് വീഡിയോയുമായെത്തിയതെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്. ഇംഗ്ലീഷില്‍ സംസാരിക്കാതെ മലയാളത്തില്‍ മാത്രമായി സംസാരിക്കാമെന്നായിരുന്നു മഷൂറ ആദ്യം പറഞ്ഞത്.
അത് ആദ്യമേ തന്നെ പൊളിഞ്ഞെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. സിംപിളായുള്ള ചോദ്യങ്ങള്‍ തന്നെ താന്‍ ചോദിക്കും. അതിന് പെട്ടെന്ന് തന്നെ നിങ്ങള്‍ ഉത്തരം നല്‍കണമെന്നും മഷൂറ പറഞ്ഞിരുന്നു. പ്രേക്ഷകരോടായിരുന്നു മഷൂറ ചോദ്യം ചോദിച്ചത്.
തങ്ങളെ ചൊറിയുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മൂഡനുസരിച്ച് മറുപടി നല്‍കുമെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. വയനാട് സെറ്റിലാവുന്നതിനെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം.
ബിസിനസും കാര്യങ്ങളുമൊക്കെയായി വയനാട് സെറ്റിലാവണമെന്നായിരുന്നു വിചാരിച്ചത്. തുടക്കത്തില്‍ ഇവര്‍ക്കെല്ലാം താല്‍പര്യമായിരുന്നു. പിന്നെ വേണ്ട എന്ന് വച്ചു.ബിബി ഗാര്‍ഡന്‍ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന്റെ വര്‍ക്ക് നടക്കുന്നുണ്ട്.
മഷൂറയ്ക്ക് സിനിമയില്‍ നിന്ന് അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും താനല്ലാതെ മറ്റാരുടെ കൂടെയും അഭിനയിക്കുന്നത് അവള്‍ക്കിഷ്ടമല്ലെന്ന് ബഷീര്‍ പറയുന്നു.
ചാനല്‍ പരിപാടികളില്‍ ഒക്കെ പങ്കെടുക്കാറുണ്ട്. അത് ഇഷ്ടമാണ്. ഏത് ഷോയില്‍ പോയാലും തലയിലെ ഷോള് മാറ്റാന്‍ പറ്റില്ല. അത് അവളുടെ തീരുമാനമാണ്. മുടി കാണുന്നുവെന്നുള്ളത് വേറൊരാളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു മഷൂറ പറഞ്ഞത്.
ഞാന്‍ വിവാഹം ചെയ്തു എന്നതിന്റെ പേരില്‍ ഇവരെ ഒതുക്കാന്‍ താല്‍പര്യമില്ല. എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഇവര്‍ രണ്ടുപേരും നില്‍ക്കുന്നത്. അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്ന് ഞാന്‍ പറയാറില്ല.
എന്റെ അടിമയെപ്പോലെ ജീവിക്കണമെന്ന് ഞാന്‍ പറയില്ല. അവരുടെ ന്യായമായ ആഗ്രഹങ്ങളാണ് ഞാന്‍ നോക്കാറുള്ളത്. നമുക്ക് വേണ്ടി ഒരാള്‍ വല്ലാതെ സാക്രിഫൈസ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ അവഗണിക്കാറുണ്ട്.
പുറത്ത് പോവാന്‍ വരെ ബഷീറിന്റെ അനുവാദം വേണമെന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. എന്നോടുള്ള ബഹുമാനം കൊണ്ട് അവര്‍ ചോദിക്കുന്നതാണ്. ഒരു ഭര്‍ത്താവിനോട് സാമാന്യം കാണിക്കേണ്ട മര്യാദയാണ് അതെന്നായിരുന്നു മഷൂറ പറഞ്ഞത്.
ഒന്നുമില്ലായ്മയില്‍ നിന്നും വന്നതാണ്, ഇപ്പോള്‍ മോശമല്ലാത്ത സാമ്പത്തികസ്ഥിതിയുണ്ട്. നയിച്ചുണ്ടാക്കിയതാണ്. കഷ്ടപ്പെട്ട് അധ്വാനിച്ച് കുടുംബത്തെ നോക്കണം.
വേറൊരാളുടെ ജീവിതം കണ്ട് ഇതൊക്കെ പാവങ്ങള്‍ക്ക് കൊടുത്തൂടേയെന്ന് ഞാനാരോടും ചോദിച്ചിട്ടില്ല. നമ്മള്‍ അധ്വാനിക്കുന്നത് ചെലവാക്കാനാണ്. ഞാന്‍ ചെയ്യുന്ന സഹായങ്ങള്‍ പരസ്യപ്പെടുത്താന്‍ എനിക്ക് ഇഷ്ടമില്ല.
എന്നെ പ്രതീക്ഷിച്ച് വീട്ടില്‍ വരേണ്ട, അതിനും മാത്രമുള്ള സമ്പാദ്യമൊന്നും എനിക്കില്ല. ചാരിറ്റി പ്രവര്‍ത്തനം നടത്തിയല്ല ഞാന്‍ സഹായിക്കുന്നത്. നമ്മളെക്കൊണ്ട് പറ്റാവുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളത്.ബഷീര്‍ പറയുന്നു.