മലയാളികള്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെ ആയിരുന്നു ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്.
താന്‍ രണ്ട് വിവാഹം കഴിച്ചതും രണ്ടാളും തനിക്ക് ഒപ്പമുള്ളതിനെ പറ്റിയൊക്കെ ബഷീര്‍ ബഷി ബിഗ്‌ബോസില്‍ വെളിപ്പെടുത്തിയത് മലയാളികളെ അമ്പരപ്പിച്ചിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാം ഭാര്യയായ മഷൂറയേടും പ്രേമിച്ച് കെട്ടിയതെന്ന് ബഷീര്‍ ബഷി വെളിപ്പെടുത്തിയിരുന്നു.
ബിഗ്‌ബോസില്‍ നിന്ന് പെട്ടെന്നു തന്നെ പുറത്തായെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ ബഷീര്‍ ബഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ബഷീര്‍ ബഷിയുടെ രണ്ടു ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് വളരെ അധികം സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്.
ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്ലി വ്ളോഗുകളുമായി സജീവമാണ്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് തികഞ്ഞിരുന്നു.
ബഷീറിന്റെ ആദ്യ ഭാര്യസുഹാനയ്ക്കും നിരവധി സബ്സ്‌ക്രൈബേഴ്സ് ആണുള്ളത്.
ഇപ്പോഴിതാ തന്നെ ജഡ്ജ് ചെയ്യാന്‍ താന്‍ തന്റെ ഭാര്യമാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് തുറന്നു പറയുകയാണ് ബഷീര്‍ ബഷി. രണ്ടാം ഭാര്യ മഷൂറയുടെ ജന്മദിനാഘോഷവുമായി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി എത്തിയതായിരുന്നു ബഷീറും കുടുംബവും.
ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ…പിറന്നാളിന് മഷൂറക്ക് സമ്മാനം നല്‍കിയത് സോനുവും ആയി ആലോചിച്ചിട്ടാണ്. അവള്‍ അതിനു അര്‍ഹതയുള്ളവള്‍ ആണ് എന്നുള്ളത് കൊണ്ടാണ് അവള്‍ക്ക് ഐഫോണ്‍ ന്യൂ വേര്‍ഷന്‍ നല്‍കിയത്. ദിവസവും വ്‌ളോഗ് ചെയ്യുന്ന ആളാണ് മഷൂറ.
അവള്‍ക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നിട്ടും അവള്‍ എന്നോട് എടുത്തുകൊള്ളാന്‍ പറയുന്നുണ്ട്.
അത്യാവശ്യം കേരളത്തില്‍ പ്രമോഷന്‍ വര്‍ക്ക് ചെയ്യുന്ന ഒരു വ്‌ളോഗര്‍ ആണ് മഷൂറ. സോനുവിന്റെ പിറന്നാള്‍ സമയം ഹൗസ് ബോട്ടില്‍ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങള്‍ വാങ്ങി നല്‍കിയിട്ടുണ്ട്.
അതൊന്നും ആരും പറയില്ല കുറേപ്പേര് മെസേജ് അയക്കാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്നേഹം ഉള്ളവര്‍ ആണെങ്കില്‍ ഇങ്ങനെ മെസേജുകള്‍ അയക്കുമോ.
നിങ്ങളുടെ കമന്റുകളില്‍ ആണ് സോനു ഹര്‍ട്ട് ആകുന്നത്. നിങ്ങള്‍ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്.
നിങ്ങളുടെ ബാഡ് കമന്റുകളെ ചപ്പുചവര്‍ കമന്റുകള്‍ ആയിട്ടേ നമ്മള്‍ കാണുകയുള്ളൂ. ഒരിക്കലും ഞങ്ങള്‍ മനസ്സിലേക്ക് എടുക്കയില്ല. മഷൂറയോടാണ് സ്നേഹം എന്ന് പലരും പറയുന്നുണ്ട്.
എല്ലാവരുടെയും വിചാരം ഞാന്‍ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ ബഷീറിന് ഒപ്പം സുഹാനയും ചോദിക്കുന്നു.