ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ബിഗ്‌ബോസിന്റെ ശനിദശ തീരുന്നില്ല. റിയാലിറ്റിഷോയ്‌ക്കെതിരേയുള്ള തെറിവിളി നിര്‍ബാധം തുടരുകയാണ്. പലവിധ വിവാദങ്ങളില്‍ പെട്ടവരാണ് മത്സരാര്‍ഥികളില്‍ പലരും എന്നത് തെറിവിളിയുടെ ആക്കം കൂട്ടുന്നു. ഇക്കൂട്ടത്തില്‍ ആളുകളുടെ തെറിവിളി ഏറ്റവുമധികം ഏറ്റുവാങ്ങിയത് രണ്ട് വിവാഹം ചെയ്ത ബഷീര്‍ ബഷിയാണ്.
മത്സരത്തിന്റെ ഭാഗമായി എല്ലാം തുറന്നു പറയുന്നതിനിടയിലാണ് ബഷീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു മാസം മുന്‍പാണ് രണ്ടാമത്തെ വിവാഹം ചെയ്തത്.
അതും ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് ബഷീര്‍ പറയുന്നുണ്ട്. ഇതിനിടയ്ക്ക് അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗതറും നടന്നു. ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരാര്‍ഥികള്‍ക്കിടയില്‍ ആദ്യദിവസം ചര്‍ച്ചയായതും കൊച്ചിയിലെ ഫ്രീക്കനായ ബഷീറിന്റെ കുടുംബകാര്യമായിരുന്നു.താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്.
രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും ബഷീര്‍ വ്യക്തമാക്കുന്നു. അല്ലറ ചില്ലറ ഗോസിപ്പുകളുണ്ടായതിനെത്തുടര്‍ന്നാണ താന്‍ രണ്ടാമത് വിവാഹം കഴിച്ചതെന്ന് ബഷീര്‍ പറയുന്നു.
താന്‍ തുറന്നു സംസാരിക്കുന്ന വ്യക്തിയായതുകൊണ്ട് ഭാര്യയോടു പറഞ്ഞു. അവളുടെ സമ്മതത്തോടെയായിരുന്നു രണ്ടാമത്തെ വിവാഹം എന്നും ബഷീര്‍ അവകാശപ്പെട്ടു. ഇത് നിന്റെ തൊഴിലാണോയെന്ന് തരികിട സാബു ചോദിച്ചപ്പോള്‍ തൊഴിലാക്കിയാല്‍ കൊള്ളാമെന്നുണ്ട് എന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.
ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയില്‍ അതിനെ എതിര്‍ക്കാനായി രണ്ട് ഭാര്യമാരെയും കൂട്ടി ബഷീര്‍ എത്തിയിരുന്നു.
ഹിന്ദു അയ്യര്‍ വിഭാഗത്തിലെ പെണ്‍കുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബഷീറുമായി പിണങ്ങിയ യുവതി ഇപ്പോള്‍ മോഡലിംഗ രംഗത്ത് സജീവമായിട്ടുണ്ട്.
മൂന്ന് മാസം മുന്‍പ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീര്‍ വിവാഹം ചെയ്യുകയായിരുന്നു. എന്തായാലും ബഷീറിനെതിയുള്ള തെറിവിളി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.