റേറ്റിംഗ് കുറവാണെങ്കിലും ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്ക്കുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഭവം രസകരമായി വരുന്നതോടെ വിമര്‍ശനം ഉന്നയിച്ചിരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.
പ്രേക്ഷകരെ എന്റര്ടെയ്ന്്മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയിലെ ചര്‍ച്ച വിഷയം ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയ പെണ്ണു കാണലിനെ കുറിച്ചാണ്.
സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നായിരുന്നു ബിഗ് ബോസ് നല്കിയ ടാസ്ക്ക്. അംഗങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
അംഗങ്ങള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് സികിറ്റ് കളിക്കുകയായിരുന്നു. വേദിയില്‍ ചരി പടര്‍ത്തുന്ന തരത്തിലുളള സ്കിറ്റായിരുന്നു ഇവര്‍ അഭിനയിച്ചത്. ഏറ്റവും എടുത്തു പറയേണ്ട്ത് സ്കിറ്റിന്റെ ക്ലൈമാക്സായിരുന്നു.
ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായ അതിഥിക്കാണ് വധുവാകാനുളള അവസരം ലഭിച്ചത്. ബഷീര്‍ ബഷിയാണ് വരനായി എത്തിയത്. പൊട്ടിത്തെറികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വേദിയാകുന്ന ബിഗ് ബോസ് ഹൗസില്‍ ഇവരുടെ വിവാഹം പക്ഷേ ചിരി നിറച്ചു. ഇവരുടെ വിവാഹത്തിന് മേല്‍ നോട്ടം വഹിച്ചത് അരിസ്റ്റോ സുരേഷായിയിരുന്നു.
വിവാഹത്തിന് തയ്യാറായി ബിഗ് ബോസിലെ അംഗങ്ങളും പ്രേക്ഷകരും അകാംക്ഷയോടെ ഇരിക്കുമ്പോള്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള സംഭവമാണ് ഒടുവില്‍ അവിടെ അരങ്ങേറിയത്. എല്ലാവരെയും ഞെട്ടിച്ച് അതിഥി ശ്രീനീഷിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. എന്തായാലും സ്കിറ്റ് കലക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.