മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും യൂട്യൂബറുമായ ബഷീര്‍ ബഷി. ബിഗ്ബോസില്‍ പങ്കെടുത്തതോടെയാണ് ബഷീറിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
രണ്ടു ഭാര്യമാരാണ് ബഷീറിനുള്ളത് എന്നതാണ് ഇയാളെ പലപ്പോഴും വാര്‍ത്തകളില്‍ നിര്‍ത്തുന്നത്.
ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം ഭാര്യ മഷൂറ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
മൂന്നു പേരും തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ബഷീര്‍ ബഷി നല്കിയ മറുപടി ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നിങ്ങള്‍ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിച്ചത്. ആ പ്രൊഫൈലില്‍ വയസ് 17എന്ന് കണ്ടു. മോള്‍ക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളര്‍ത്ത് എന്നായിരുന്നു കമന്റിന് ബഷീര്‍ നല്കിയ മറുപടി.
കുറച്ച് ആളുകളുടെ മുന്പില് ഷൈന്‍ ചെയ്യാന്‍ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈന്‍ ചെയതോയെന്ന് പറഞ്ഞ് കമന്റ് സ്ക്രീന്‍ഷോട്ടെടുത്ത് ബഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായും പോസ്റ്റ് ചെയ്തു.