ഭൂമിക്കു വേണ്ടി ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ നാഥനെ; സാക്ഷികൾ കൂറുമാറിയിട്ടും തോൽപിക്കാനായില്ല;  ദ​മ്പ​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പിഴയും വിധിച്ച് കോടതി


തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ നെ​ട്ടി​ച്ചി​റ ശി​വ​ജി ന​ഗ​റി​ൽ സ​ലിം മ​ൻ​സി​ലി​ൽ ബ​ഷീ​റി​നെ (54) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദ​ന്പ​തി​ക​ൾ​ക്കു ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ നെ​ട്ടി​ച്ചി​റ ശി​വ​ജി ന​ഗ​റി​ൽ പ​ഴ​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദിക്ക് (56) നെ ​ആ​റു വ​ർ​ഷ​ത്തേ​ക്കും ഭാ​ര്യ നാ​ജ ബീ​ഗം (നാ​ജു -47) നെ ​മൂ​ന്നു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വി​നു​മാ​ണു ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി വി​ചാ​ര​ണ സ​മ​യ​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ.​എ​സ്. മ​ല്ലി​ക​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പി​ഴ​ത്തു​ക ബ​ഷീ​റി​ന്‍റെ ഭാ​ര്യ​ക്കു ന​ൽ​കു​വാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2009 ജ​നു​വ​രി 21 നാ​ണ് സം​ഭ​വം. സി​ദി​ക്കി​ൽ നി​ന്നു കൊ​ല്ല​പ്പെ​ട്ട ബ​ഷീ​ർ വീ​ടും സ്ഥ​ല​വും വി​ല​യ്ക്കു വാ​ങ്ങി​യി​രു​ന്നു. നാ​ല​ര സെ​ന്‍റ് വ​സ്തു അ​ള​ന്ന് അ​തി​രു​തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നു ര​ണ്ടാം പ്ര​തി​യോ​ട് പ​ല പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ചു.

സം​ഭ​വ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ബ​ഷീ​ർ നാ​ജ ബീ​ഗ​വു​മാ​യി ഇ​ക്കാ​ര്യ​ത്തേ​ക്കു​റി​ച്ചു ത​ർ​ക്കം ഉ​ണ്ടാ​യി.അ​ന്നു രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ നാ​ലാം പ്ര​തി നാ​ജ ഒ​ന്നാം പ്ര​തി​യാ​യ ത​ന്‍റെ പി​താ​വി​നെ കൂ​ട്ടി കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യി.

ബ​ഷീ​റി​നെ ബ​ലം പ്ര​യോ​ഗി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തു കൊ​ണ്ടു​പോ​യി ത​ടി​ക്ക​ഷ​ണം കൊ​ണ്ട് ബ​ഷീ​റി​ന്‍റെ ത​ല​യി​ലും നെ​ഞ്ചി​ലും മാ​ര​ക​മാ​യി അ​ടി​ച്ചു.

തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ര​ണ്ടാം പ്ര​തി സി​ദ്ദി​ക്ക് കൈ​വ​ശം ക​രു​തി​യി​രു​ന്ന പ​ട്ടി​ക​ക്ക​ഷ​ണം കൊ​ണ്ട് ബ​ഷീ​റി​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തി​ലും അ​ടി​ച്ചു.

ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഷീ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ ഭാ​ര്യ ആ​രി​ഫാ ബീ​വി​യു​ടെ മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​ക​ളാ​യ അ​യ​ൽ​വാ​സി​ക​ളാ​യ അ​ശോ​ക് കു​മാ​റും ഭാ​ര്യ അ​നി​ത​യും കൂ​റു​മാ​റി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി എ​ൻ.​സി.​പ്രി​യ​ൻ, ഡി.​ജി.​റെ​ക്സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment