നിരവധി ആരാധകരുള്ള കുടുംബമാണ് ഇൻഫ്ലുവൻസറും ബിസിനസ്കാരനുമായ ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ക്കും, മക്കള്‍ക്കും ഒപ്പമുള്ള വിശേഷങ്ങളെല്ലാം ബഷീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും, യുട്യൂബിലൂടെയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ ഭാര്യ മഷൂറയുടെയും ബഷീർ ബഷിയുടെയും ആറാമത്തെ വിവാഹവാർഷികമാണ് ഇന്ന്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
‘എൻ്റെ ജീവിതത്തിലെ സ്നേഹത്തിന് ആറാം വാർഷികാശംസകൾ! ഓരോ വർഷം കഴിയുന്തോറും നിന്നോടുള്ള എൻ്റെ സ്നേഹം ശക്തമാകുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ ചിരിയും സ്നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എൻ്റെ അരികിലാക്കിയതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’എന്ന കുറിപ്പോടെ രണ്ടാമത്തെ ഭാര്യ മഷൂറയുടെ ചിത്രങ്ങൾ ബഷീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
ഇരുവർക്കും വിവാഹ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും രംഗത്തെത്തി. ആഘോഷങ്ങൾ പൊലിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹാന. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് ബഷീര്‍ രണ്ടാമതും വിവാഹം ചെയ്തത്. രണ്ട് ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരം.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.