ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ! ജീവിതകാലം മുഴുവന്‍ എന്നെ സഹിച്ചോളാം എന്ന് എലി വാക്കുതന്നു; യുവസംവിധായകന്‍ ബേസില്‍ ജോസഫ് തന്റെ വിവാഹക്കാര്യം അറിയിച്ചതിങ്ങനെ

19143103_10155392028032801_6263173938529520425_oമലയാളത്തിലെ യുവ സംവിധായകരില്‍ ഒരാളായ ബേസില്‍ ജോസഫ് വിവാഹിതനാകുന്ന വാര്‍ത്ത കുറച്ച് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ അതേറ്റു പിടിക്കുകയും ആരായിരിക്കും യുവസംവിധായകന്റെ വധുവാകാന്‍ പോവുന്ന പെണ്‍കുട്ടി എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പുതിയ ചിത്രമായ ഗോദ വിജയകരമായി പ്രദര്‍ശനം തുടരവെയാണ് സംവിധായകനായ ബേസില്‍ വിവാഹത്തിനൊരുങ്ങുന്നത്. വിവാഹക്കാര്യം പുറത്ത് വന്ന അധികം താമസിയാതെ തന്നെ ബേസില്‍ തന്നെ വധുവിന്റെ ഫോട്ടോ ഉള്‍പ്പെടെ വിവാഹക്കാര്യം ആരാധകരുമായി ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ്. അല്പം വ്യത്യസ്തമായാണ് വിവാഹക്കാര്യവും ബേസില്‍ പങ്ക് വച്ചിരിക്കുന്നത്. ഏഴു വര്‍ഷമായുള്ള പരിചയമാണെന്നും തിരുവനന്തപുരം എഞ്ചിനീറിംഗ് കോളജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണെന്നും പറയുന്ന ബേസില്‍ ഇപ്പോള്‍ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നിരിക്കുകയാണെന്നും അതുകൊണ്ട് വീട്ടുകാരോടൊക്കെ ആലോചിച്ച് തീരുമാനം എടുത്തെന്നും പറയുന്നു. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് അനുഗ്രഹിക്കണം എന്നു പറഞ്ഞാണ് ബേസില്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

ഇത് എലിസബത്ത്. എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുമ്പ് തിരുവനന്തപുരം എഞ്ചിനീറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു. അതുകൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു. കല്യാണം. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്. അനുഗ്രഹിക്കണം.

download_30

Related posts