ഹൈദരാബാദ്: മുപ്പത്തിനാലാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ആണ്-പെണ് ടീമുകൾ ക്വാർട്ടറിൽ. ഗ്രൂപ്പ് എയിൽ കേരളത്തിന്റെ ആണ്‍കുട്ടികൾ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയാണ് നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അവർ കർണാടകയെ 75-45നു കീഴടക്കി. രാജസ്ഥാനുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇതിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാന്പ്യന്മാരാകും.
ദേശീയ യൂത്ത് ബാസ്കറ്റ്: കേരള ടീമുകൾ ക്വാർട്ടറിൽ
