ആലുവ: ആലുവ ചൂണ്ടി ഭാരതമാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ നടന്നുവന്ന അഖിലകേരള കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. കുട്ടിക്കാനം മരിയൻ കോളജ് മത്സരത്തിൽ വിജയികളായി.
തേവര എസ്എച്ച് കോളജ്, നിർമല കോളജ് മൂവാറ്റുപുഴ എന്നീ കോളജുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് പ്രോ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ കാഷ് അവാർഡ് വിതരണം ചെയ്തു. ഫിബ കമ്മീഷണർ ഡോ. പ്രിൻസ് കെ. മറ്റം മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ റവ. ഡോ. ബെന്നി ജോണ് മാരാംപറന്പിൽ അധ്യക്ഷത വഹിച്ചു.ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ആശംസയും കായികാധ്യാപകൻ വിഷ്ണു ലക്ഷ്മണൻ നന്ദിയും പറഞ്ഞു.