തിരുവല്ല: പുതുച്ചേരിയില്‍ നടക്കുന്ന 67ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളെ യഥാക്രമം ആഷിന്‍ സേവിയര്‍ ഫിലിക്കും എം. ആതിരയും നയിക്കും. ഏഴുമുതല്‍ 14 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ആതിര കേരള പോലീസിന്റെയും ആഷിന്‍ കെഎസ്ഇബിയുടെയും താരമാണ്. പുരുഷ ടീമിന്റെ പരിശീലകന്‍ ജോസ് ഫിലിപ്പും വനിതാ ടീമിന്റെ പരിശീലകന്‍ ആന്റണി സ്റ്റീഫനുമാണ്. തിരുവനന്തപുരത്തു നടന്ന 21 ദിവസ ക്യാമ്പിനൊടുവിലാണ് ടീമിനെ തീരുമാനിച്ചത്.
വനിതാ ടീം
എം. ആതിര, പി.എസ്. നീനുമോള്‍, പി.എസ്. ജീന, പി.ജി അഞ്ജന, ഗ്രിമ മെര്‍ലിന്‍ ബേബി, റോജാമോള്‍, മിന്നു മറിയം ജോയി, എലിസബത്ത് ഹിലാറിയോസ്, കവിത ജോസ്, നിമ്മി ജോര്‍ജ്, ചിപ്പി മാത്യു, കെ.എസ്. പൂജാമോള്‍.
പുരുഷ ടീം
ആഷിന്‍ സേവ്യര്‍ ഫിലിപ്പ്, ആല്‍ബിന്‍ ബേബി, അരുണ്‍ ബാബു, അജിത് സുഗുണന്‍, രാഹുല്‍ ശരത്, എ.ആര്‍. അഖില്‍, ടിന്‍സ് തോമസ് സുമേഷ് ജോസഫ്, പ്രേം പ്രകാശ്, ഗിന്നെബ് ബെന്നി, അമിത് സെബാസ്റ്റ്യന്‍, സുഗീത് നാഥ്.